എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന; 700 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
1300834
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ രണ്ട് ടീമുകളും സംയുക്തമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 700 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 25 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ബള്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും കൂടുതല്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെടുത്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബൈജു പോള്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് അസിസ്റ്റന്റ് എൻജിനിയര്‍ സ്വാതി, പത്തനംതിട്ട നഗരസഭ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.