സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
1300600
Tuesday, June 6, 2023 10:50 PM IST
ഓമല്ലൂർ: ഓമല്ലൂർ പഞ്ചായത്തിൽ പഠനമികവ് തെളിയിച്ച നാല് ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ സമ്മാനിച്ചു. അമേരിക്കൻ മലയാളിയായ ടോംസ് ജോൺ കുഴിനാപ്പുറത്തിന്റെ ഷഷ്ടിപൂർത്തി എൻഡോവ്മെന്റിൽ നിന്നുമാണ് കാഷ് അവാർഡുകൾ വിതരണം ചെയ്തത്. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്, എസ്. ലക്ഷ്മി പ്രിയ എന്നിവർ പ്രസംഗിച്ചു.
കാർത്തു സുനിൽ, സ്റ്റെഫി മറിയം രാജു, എസ്. ലക്ഷ്മി പ്രിയ, അനന്ദു ശിവദാസ് എന്നിവർ കാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
അധ്യാപക പ്രതിഷേധം
പത്തനംതിട്ട: ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനും മധ്യവേനൽ അവധി വെട്ടിക്കുറയ്ക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരേ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇ ഓഫീസിനു മുന്നിൽ അധ്യാപക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എസ്. പ്രേമിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമിതിയംഗം ഫിലിപ്പ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മൻ, വി.ജി. കിഷോർ, ജോൺ ഫിലിപ്പ്, ജോൺ ചെറിയാൻ, ഡാനീഷ് പി. ജോൺ, പ്രീത ബി. നായർ, സുനിൽകുമാർ, സിമി മറിയം ജോസ്, വി. ലിബികുമാർ, വി. സന്തോഷ് കുമാർ, എസ്. ചിത്ര, ശരവണൻ, എസ്. റാണി, ആർ. ഷാജു, കെ.കെ. കാർത്തിക്, തഫീക്ക് പ്രക്കാനം എന്നിവർ പ്രസംഗിച്ചു.