വൃക്ഷത്തൈ വിതരണം
1300372
Monday, June 5, 2023 11:04 PM IST
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും മുനിസിപ്പാലിറ്റിയുടെയും, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെയും, പുഷ്പഗിരി നഴ്സിംഗ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണവും ലോക പരിസ്ഥിതി ദിനാചരണവും തിരുവല്ല ജോയ് ആലുക്കാസിൽ മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു.
വനംവകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ മാത്യൂസ് ചാലക്കുഴി, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ജോൺ, പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മേരി ജ്യോതി, സിസ്റ്റർ മയൂഖ, മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സിജോ ജോസഫ്, പി.എഫ്. ഫ്രാങ്ക്ളിൻ, പി. രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതിദിനാചരണം
അടൂർ: കേരള കോൺഗ്രസ്-എം സംസ്കാരവേദി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്ലാവിള തറയിൽ ചെടി നട്ടു കൊണ്ട് ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കവി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് പേരയിൽ, അടൂർ പ്രദീപ് കുമാർ, രജനി രമേശ്, ജയ്സൺ ചുണ്ടമണ്ണിൽ, അലക്സാണ്ടർ പടിപ്പുരയിൽ, സുശീല എന്നിവർ പ്രസംഗിച്ചു.