നട്ട മരങ്ങള്‍ തണലേകുമ്പോള്‍ പാഠമായി അശോകന്
1300116
Sunday, June 4, 2023 11:17 PM IST
ആറന്മുള: റോഡരികില്‍ നട്ട മരങ്ങള്‍ വളര്‍ന്ന് തണല്വൃക്ഷങ്ങളായപ്പോള് സംരക്ഷകനായി നിന്ന അശോകന് പരിസ്ഥിതിദിനത്തില്‍ ഒരു പാഠമായി മാറുന്നു. പരിസ്ഥിതി ദിനത്തില്‍ നടുന്ന നൂറുകണക്കിന് മരങ്ങള്‍ക്ക് സംരക്ഷണമില്ലാതെ നശിക്കുമ്പോഴാണ് ആറന്മുളയില് അശോകന് നട്ട മരങ്ങള്‍ യാത്രക്കാര്‍ക്ക് തണലായി മാറുന്നത്.
ആറന്മുള എന്‍ജിനിയറിംഗ് കോളജ് മുതല്‍ കുളമാപ്പൂഴി വരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം പാടത്തിന്റെ നടുവില്‍കൂടി പൊരിവെയിലിലായിരുന്നു ഏതാനും വര്‍ഷംമുമ്പുവരെ യാത്രക്കാര്‍ സഞ്ചരിച്ചിരുന്നത്.
എന്നാല്‍ ഇന്ന് ഈ റോഡിന്റെ ഒരു സൈഡില്‍ തണല്‍മരങ്ങള്‍ വളര്‍ന്നുപന്തലിച്ചു നില്ക്കുന്ന കാഴ്ച നയനമനോഹരമാണ്. യാത്രക്കാര്‍ക്ക് കൊടും വെയിലില്‍ തണല്‍ ഏകാന്‍ ഈ മരങ്ങളുണ്ട്. ആറന്മുള ഐക്കര ജംഗ്ഷന് മുതല്‍ എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷന് - കുളമാപ്പൂഴി റോഡില്‍ 2010 മുതല്‍ അശോകന് മാവുനില്‍ക്കുന്നതില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്നത്്് 90 മരങ്ങളാണ്്.
വിസ്തൃതമായ കൈപ്പാല ചാലും പാടശേഖരങ്ങളും കടന്നാണ് റോഡിലൂടെ യാത്ര. മരങ്ങള്‍ തണല്‍വിരിച്ച് മനോഹാര്യത തീര്‍ത്തപ്പോള്‍ പ്രദേശം തന്നെ ഏറെ ആകര്‍ഷണീയമായി. നാലുമണിക്കാറ്റ് പോലെയുള്ള ടൂറിസം പദ്ധതികളുടെ സാധ്യതകളാണ് നാട്ടുകാര്‍ വിവരിക്കുന്നത്.