മണിപ്പുർ കലാപം: കേന്ദ്ര നടപടി സ്വാഗതാർഹമെന്ന് കെസിസി
1299841
Sunday, June 4, 2023 6:38 AM IST
തിരുവല്ല: കലാപം തുടരുന്ന മണിപ്പുരില്‍ രാഷ്ട്രീയ പരിഹാരം ഉറപ്പ് നല്‍കുകയും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നു കെസിസി. തകർക്കപ്പെട്ട ആരാധനാലയങ്ങളും ഭവനങ്ങളും മറ്റ് കെട്ടിടങ്ങളും സര്‍ക്കാര്‍ പുനരുദ്ധരിക്കണം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ കുക്കി ഭീകരരാണെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് തിരുത്താന്‍ തയാറായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നടപടിയെയും കെസിസി സ്വാഗതം ചെയ്തു.