പുകയിലവിരുദ്ധ ദിനാചരണം
1299838
Sunday, June 4, 2023 6:35 AM IST
തിരുവല്ല: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ എൻഎസ്എസ് യൂണിറ്റും ഫാർമസി പ്രാക്ടീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവല്ല എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.കെ. വേണുഗോപാൽ ബോധവത്കരണ ക്ലാസ് നയിച്ചു.
പ്രിൻസിപ്പൽ ഡോ. സന്തോഷ് എം. മാത്യൂസ്, ഡോ. നിധിൻ മനോഹർ, കൺവീനർ മെറിൻ ടി. കോശി, പ്രോഗ്രാം കോർഡിനേറ്റർ അർച്ചന വിജയ് തുടങ്ങിയവർ നേതൃത്വം നൽകി.