പരാതി അടിസ്ഥാനരഹിതമെന്ന്
1299483
Friday, June 2, 2023 11:04 PM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് വികസനസമിതി യോഗത്തില്‍ വനിതാ അംഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍. പഞ്ചായത്ത് വികസനസമിതി യോഗത്തില്‍ ചര്‍ച്ച ആവശ്യമില്ലാത്ത വിഷയം പരിഗണനയ്ക്കെടുത്ത് തീരുമാനമെടുക്കണമെന്ന പഞ്ചായത്തംഗം സുനിതാ ഫിലിപ്പിന്റെ ആവശ്യത്തേതുടര്ന്ന് വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നും പഞ്ചായത്തംഗത്തിന്റെയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെയും ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും കോഴഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജോ പി. മാത്യു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സോണി കൊച്ചുതുണ്ടില്‍, വൈസ് പ്രസിഡന്റ് മിനി സുരേഷ്, പഞ്ചായത്തംഗം സി.എം. മേരിക്കുട്ടി, ബിജിലി പി. ഈശോ എന്നിവര്‍ പറഞ്ഞു.