കല്ലറക്കടവ് പാലത്തിലെ ഡിഐ പൈപ്പ് പൊട്ടി
1299285
Thursday, June 1, 2023 10:54 PM IST
പത്തനംതിട്ട: നഗരത്തിലെ ജലവിതരണത്തിന്റെ പ്രധാന പൈപ്പിൽ പിളർന്നുമാറി. കല്ലറക്കടവ് പാലത്തിലെ ഡിഐ പൈപ്പാണ് പിളർന്നു മാറിയത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വാഹനം ഇടിച്ച് പൊട്ടിയതാണെന്നാണ് ജലഅഥോറിറ്റി അധികൃതർ പറയുന്നത്. പൈപ്പിൽ വാഹനം തട്ടിയതിന്റെ പാടുകളുണ്ട്. എന്നാൽ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. 500 എംഎം പൈപ്പാണ് പൊട്ടിയത്. ഉടൻതന്നെ പന്പിംഗ് നിർത്തിവച്ചു.
വലിയ ഇരുമ്പ് പൈപ്പ് ആയതിനാൽ കോൺക്രീറ്റിംഗ് പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് ദിവസമെടുക്കും. ഇന്ന് അബാൻ ജംഗ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയുള്ള ഭാഗത്തും ഓമല്ലൂരിലേക്ക് പോകുന്ന പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടും.