കലാജാഥ പര്യടനം നാളെ
1297833
Sunday, May 28, 2023 2:23 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ നാളെ പത്തനംതിട്ട ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ ഒന്‍പതിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചിന് കലാഭവനിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, വീഡിയോ പ്രദര്‍ശനം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമന്വയിപ്പിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുക. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യവുമുള്ള വാഹനത്തിലാണ് പരിപാടികള്‍ നടക്കുക. വൈകുന്നേരം റാന്നിയിലാണ് സമാപനം.