പത്തനംതിട്ട: അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാർഡ്, കേരള സോഷ്യൽ ഫോറം എന്നിവയുമായി സഹകരിച്ച് ജില്ലയിലെ 20 വനിതകൾക്ക് 30 ദിവസത്തെ നൈപുണ്യ വികസന തയ്യൽ പരിശീലനം നടത്തി.
സമാപന സമ്മേളനത്തിൽ അനുഗ്രഹ ഡയറക്ടർ ഫാ. വർഗീസ് ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ പവിത്ര എസ്ഐസി, ജിറ്റു ജെ. തോമസ്, ടോണി സണ്ണി, സുമ ജോയ്, തോംസൺ ജോൺ, നീതു എന്നിവർ പ്രസംഗിച്ചു.പരിശീലനം ലഭിച്ചവർ വരുംദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ തയൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.