തിരുമൂലവിലാസം യുപിഎസ് വിജയിച്ചു
1297523
Friday, May 26, 2023 10:55 PM IST
തിരുവല്ല: ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സബ് ജൂണിയർ വിഭാഗത്തിൽ തിരുമൂലവിലാസം യുപി സ്കൂൾ വിജയിച്ചു. ജൂണിയർ വിഭാഗത്തിൽ സെന്റ് തോമസ് എച്ച്എസ്എസും സീനിയർ വിഭാഗത്തിൽ കെ.ടി. ചാക്കോ സോക്കർ സ്കൂളും വിജയിച്ചു.
തിരുവല്ല അതിരുപത വികാരി ജനറാൾ ഫാ.ഡോ. ഐസക് പറപ്പള്ളിൽ സമ്മാനദാനം നിർവഹിച്ചു. ബോധന ഡയറ്കടർ ഫാ. സാമുവേൽ വിളയിൽ ടീം അംഗങ്ങളെ പരിചയപ്പെട്ടു. മുൻ ഇന്ത്യൻ താരം കെ.ടി. ചാക്കോ, ഹെഡ്മാസ്റ്റർ ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്നു രാവിലെ ഒന്പതു മുതൽ ഒന്നുവരെയും പരിയാരം മാർത്തോമ്മ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രണ്ടു മുതൽ അഞ്ചുവരെയും മണ്ണിൽപ്പടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ ഒന്പതു മുതൽ അഞ്ചുവരെയും വൈദ്യുതി വിതരണം മുടങ്ങുമെന്ന് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.