ട്രാവൻകൂർ ക്ലബ് പുരസ്കാരം ഡോ. കെ.എം. ചെറിയാന്
1297509
Friday, May 26, 2023 10:52 PM IST
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ക്ലബിന്റെ പ്രഥമ ട്രാവൻകൂർ ശ്രീ പുരസ്കാരം പത്മശ്രീ ഡോ.കെ. എം. ചെറിയാന് ഇന്നു സമ്മാനിക്കും. ആതുര സേവന രംഗത്തെ നേട്ടങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 55,555 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്നു വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് പുരസ്കാരം നൽകും. ക്ലബ് പ്രസിഡന്റ് ഡോ. കെ.ജി. സുരേഷ് അധ്യക്ഷത വഹിക്കും. ഗവൺമെന്റ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും. ട്രാവൻകൂർ ക്ലബിൽ ആരംഭിക്കുന്ന ഇൻഡോർ കോർട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് കെ.ജി. സുരേഷ്, ട്രഷറർ വർഗീസ് കെ. ചെറിയാൻ, സെക്രട്ടറി സുനിൽ കുമാർ, രാജു ഏബ്രഹാം, സുരേഷ് കാവുംഭാഗം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.