അടൂർ ബൈബിൾ കൺവൻഷൻ ഇന്നു മുതൽ
1297301
Thursday, May 25, 2023 11:13 PM IST
അടൂർ: മലങ്കര സുറിയാനി കത്തോലിക്ക സഭ അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ ഇന്നു മുതൽ 28 വരെ ബൈബിൾ കൺവൻഷൻ നടക്കും. അടൂർ വൈദിക ജില്ലയിലെ എല്ലാ ഇടവകകളും സമീപത്തുള്ള സഹോദര സഭകളിലെ ഇടവകകളുടെയും സഹകരണത്തോടെയാണ് കൺവൻഷൻ. അടൂർ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഇന്നു വൈകുന്നേരം ആറിന് മലങ്കര സുറിയാനി കത്തോലിക്ക സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തെവോദോസിയോസ് മെത്രാപ്പോലീത്ത എന്നിവർ കൺവൻഷന്റെ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.
എല്ലാദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ നടക്കുന്ന കൺവൻഷന് ഫാ. ആന്റണി പയ്യംപ്പള്ളിൽ വിസിയും സംഘവും നേതൃത്വം നൽകും.
വായ്പാ വിതരണം
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് സഹകരണ സംഘം സ്കൂൾ പ്രവേശന വായ്പ വിതരണം പത്തനംതിട്ട ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ എം.പി. ഹിരൺ ഉദ്ഘാടനം ചെയ്തു.
തിരുവല്ല അതിരൂപത ഫിനാൻസ് മാനേജർ ഫാ.ഡോ. ഫിലിപ്പ് പയ്യന്പള്ളി അധ്യക്ഷത വഹിച്ചു. തിരുവല്ല സഹകരണ അസി. രജിസ്ട്രാർ അജിതകുമാരി, പുഷ്പഗിരി ആശുപത്രി ഡയറക്ടർ ഫാ. തോമസ് പരിയാരത്ത്, റെനോ സാക്ക് വടക്കത്തറ, പി.വി. തോമസ് എന്നിവർ പ്രസംഗിച്ചു.