അമ്പലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് വാഴമുട്ടം സ്വദേശി മരിച്ചു
1282904
Friday, March 31, 2023 11:04 PM IST
പത്തനംതിട്ട: ദേശീയ പാതയില്‍ അമ്പലപ്പുഴ പുറക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് വാഴമുട്ടം സ്വദേശി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. പുറക്കാട്ട് പുത്തന്നടക്കലാണ് സംഭവം. കാര്‍ ഓടിച്ചിരുന വാഴമുട്ടം തിരുവാതിരയില്‍ പ്രസന്നകുമാറാണ് ( 50) മരിച്ചത്. വിമുക്തഭടനായ പ്രസന്നകുമാര്‍ പത്തനംതിട്ട എസ്ബിഐ ജീവനക്കാരനാണ്. വെള്ളിയാഴ്ചപുലര്െച്ചയാണ് സംഭവം. വിദേശത്തുനിന്നെത്തിയ ബന്ധു അടൂര്‍ പള്ളിക്കല്‍ സ്വദേശി നിഖിലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു കൂട്ടികൊണ്ടുവരവേയാണ് അപകടം. ഗുരുതര പരിക്കേറ്റ നിഖിലി( 31)നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന പിതാവ് ബാബു(60) വിനെ ആലപ്പുഴ മെഡിക്കല്‍ കോളജിും പ്രവേശിപ്പിച്ചു.
പ്രസന്നകുമാറിന്റെ ഭാര്യ: പി .സന്ധ്യ കോന്നി റിപ്പബ്ളിക്കന്‍ സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: ആതിര, അഭിമന്യു.