െനടുമൺകാവ് പള്ളി കൂദാശ ഇന്ന്
1282130
Wednesday, March 29, 2023 10:34 PM IST
നെടുമൺകാവ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയേസ്, രൂപത പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർക്ക് സ്വീകരണം.
ഗ്രോട്ടോ, കൊടിമരം, മണിമേട എന്നിവയുടെ ആശിർവാദത്തെത്തുടർന്നു ദേവാലയ കൂദാശ ആരംഭിക്കും.
നാളെ രാവിലെ 7.30ന് ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.