കുരിശിന്റെ വഴി നാളെ
1282127
Wednesday, March 29, 2023 10:34 PM IST
പുല്ലാട്: മലങ്കര കത്തോലിക്ക സഭ വെണ്ണിക്കുളം മേഖയിലെ വിവിധ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ വിശുദ്ധ കുരിശിന്റെ വഴി നോന്പിലെ നാല്പതാം വെള്ളിയാഴ്ചയായ നാളെ നടക്കും. വൈകുന്നേരം അഞ്ചിനു പുല്ലാട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി കുന്പനാട് സെന്റ് പോൾസ് പള്ളിയിൽ സമാപിക്കും. തിരുവല്ല അതിരൂപത മുഖ്യവികാരി ജനറാൾ ഫാ. ഡോ. ഐസക്ക് പറപ്പള്ളിൽ സന്ദേശം നൽകും.