ആ​റാംവ​യ​സി​ല്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ടു
Tuesday, March 28, 2023 11:02 PM IST
താ​ന്‍ ആ​റാം വ​യ​സി​ല്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ക​ഥ​യും ക​ള​ക്ട​ര്‍ ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ന​ത്തെ​പ്പോ​ലെ ബാ​ഡ് ട​ച്ച് എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത കാ​ല​ത്താ​ണ് അ​തു ന​ട​ന്ന​ത്. ര​ണ്ടു പു​രു​ഷ​ന്മാ​ര്‍ ചേ​ര്‍​ന്ന് ഓ​മ​നി​ക്കു​ന്ന​തി​നി​ടെ പ​ന്തി​കേ​ടു തോ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. അ​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ള്‍​ക്ക് ബാ​ഡ് ട​ച്ച് സം​ബ​ന്ധി​ച്ച് ഒ​രു അ​വ​ബോ​ധം ഉ​ണ്ടെ​ന്നും അ​ന്ന് ത​നി​ക്ക​ത് ഇ​ല്ലാ​തെ പോ​യ​തോ​ര്‍​ക്കാ​റു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​ന്ന് ആ ​പ്ര​തി​സ​ന്ധി മ​റി ക​ട​ക്കാ​ന്‍ ത​ന്നെ സ​ഹാ​യി​ച്ച​ത് മാ​താ​പി​താ​ക്ക​ളാ​ണ്. ആ ​പു​രു​ഷ​ന്മാ​രെ പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ല. പ​ക്ഷേ, അ​വ​രു​ടെ മു​ഖം മ​റ​ന്നി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം വ​ര്‍​ധി​ച്ച് വ​രു​ന്ന കാ​ല​മാ​ണ്. ചെ​റു​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​തൊ​ന്നും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ബാ​ഡ് ട​ച്ച് എ​ന്താ​ണെ​ന്ന് ന​മ്മു​ടെ കു​ട്ടി​ക​ളെ നാം ​ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു.