വകയാര്‍ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി
1281337
Sunday, March 26, 2023 10:56 PM IST
വകയാര്‍: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയ നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തി. ശിലാസ്ഥാപന കര്‍മം പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പത്തനംതിട്ട രൂപതാ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പത്തനംതിട്ട രൂപത വികാരി ജനറാള്‍ മോണ്‍. ഷാജി മാണികുളം, ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന വൈദിക സെക്രട്ടറി ജോണ്സന് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, നിയുക്ത റമ്പാന് ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്കോപ്പ, വൈദികര്‍, സിസ്റ്റേഴ്സ്, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
ദേവലായ നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചു. സമീപവാസിയായ അബ്ദുള്‍ ജലീല്‍ ഒരുലക്ഷം രൂപ സംഭാവന നല്കി.