മാലിന്യ സംസ്കരണത്തിനായി ഏകമനസോടെ മുന്നോട്ടു വരണം: ഡെപ്യൂട്ടി സ്പീക്കര്‍
1281298
Sunday, March 26, 2023 10:22 PM IST
അടൂർ: മാലിന്യ സംസ്കരണത്തിനായി നാം ഒറ്റമനസോടെ മുന്നോട്ട് വരണമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാലിന്യ സംസ്കരണം മഴക്കാല പൂര്‍വ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ടു ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര് എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുഖ്യസന്ദേശം നല്കി. ജോയിന്റ് ഡയറക്ടര്‍ ജോണ്സന് പ്രേംകുമാര്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസീ റഹ്മാന്, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ്, കില ഫാക്കല്‍റ്റി ഡോ. അമൃതരാജ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്. അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.