മാ​രാ​മ​ണ്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും
Saturday, March 25, 2023 10:34 PM IST
മാ​രാ​മ​ണ്‍: നി​ര്‍​ജീ​വ അ​വ​സ്ഥ​യി​ല്‍ നി​ന്നു സ​ജീ​വ​ത​യി​ലേ​ക്കും അ​തു​വ​ഴി യേ​ശു​വി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ന്‍ പ​രി​ശു​ദ്ധ അ​മ്മ​യോ​ടു​ള്ള മ​ധ്യ​സ്ഥ​ത ന​മ്മെ സ​ഹാ​യി​ക്കു​മെ​ന്നു തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ. മാ​രാ​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൂ​വ​ത്തി​ങ്ക​ല്‍ വ​ച​ന​ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു. ഫാ. ​ജോ​ഷി പു​തു​പ്പ​റ​മ്പി​ല്‍ ഫാ. ​ഫ്രാ​ന്‍​സി​സ് പ​ത്രോ​സ്, ഫാ. ​ജോ​ര്‍​ജ് ലോ​ബോ, ഫാ. ​മാ​ത്യു നി​ര​പ്പാ​റ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും. കു​ര്‍​ബാ​ന​യ്ക്ക് ആ​റ​ന്മു​ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് പ​ത്രോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മോ​ണ്‍. സെ​ബാ​സ്റ്റി​യ​ന്‍ പൂ​വ​ത്തി​ങ്ക​ല്‍ വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നും ആ​ത്മാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ല്‍​കും.