ഇരവിപേരൂർ: തോട്ടപ്പുഴ ബൂസ്റ്റര് പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും ജലജീവന് മിഷന് രണ്ടാംഘട്ട കുടിവെള്ളപദ്ധതിയുടെയും പ്രവര്ത്തനോദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് ഇരവിപേരൂര് തോട്ടപ്പുഴ ബൂസ്റ്റര് പമ്പ് ഹൗസില് ആരോഗ്യമന്ത്രി വീണാ ജോര്ജ് നിര്വഹിക്കും.
ഇരവിപേരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര് ശങ്കരന്, ജില്ലാ കളക്ടര് ഡോ. ദിവ്യ എസ്. അയ്യര്, ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടര് എസ്. വെങ്കടേസപതി, ജല അഥോറിറ്റി ബോര്ഡ് അംഗം ഉഷാലയം ശിവരാജന്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്, വിവിധ രാഷ്ട്രീയ നേതാക്കള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുക്കും.