ബിലീവേഴ്സ് ആശുപത്രിയിൽ ഡൗൺസിൻഡ്രോം ദിനം ആചരിച്ചു
1280542
Friday, March 24, 2023 10:42 PM IST
തിരുവല്ല: ലോക ഡൗൺസിൻഡ്രോം ദിനാചരണം തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ നടന്നു.
കേരളാ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. എം.കെ.സി. നായർ മുഖ്യാതിഥിയായിരുന്നു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ശിശുരോഗ വിഭാഗം മേധാവി ഡോ. ജിജോ ജോസഫ് ജോൺ, ഡോ. അരുൺ മാമ്മൻ, ഡോ. ആൽഫി ക്രിസ്റ്റീൻ തോമസ് എന്നിവർ പ്രസംഗിച്ചു.
ഹാഥ് സെ ഹാഥ് പദയാത്ര നാളെ നെടുമ്പ്രത്ത്
തിരുവല്ല: രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പദയാത്രകളുടെ ഭാഗമായി കെപിസിസി സെക്രട്ടറി എൻ. ഷൈലാജ്, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി എന്നിവർ ക്യാപ്റ്റൻമാരായുള്ള ഹാഥ് സെ ഹാഥ് പദയാത്ര നാളെ നെടുന്പ്രം അമിച്ചകരി ജംഗ്ഷനിൽ പ്രഫ. പിജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിക്കും.