പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും, കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ളി​ലെ സു​ര​ക്ഷി​ത കീ​ട​നാ​ശി​നി പ്ര​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. 25നു ​രാ​വി​ലെ 10 മു​ത​ല്‍ തെ​ള്ളി​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും, പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രും 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മു​മ്പാ​യി 9447801351 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.