സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്ളാഗ് ഓഫ് ചെയ്തു
1279697
Tuesday, March 21, 2023 10:47 PM IST
പത്തനംതിട്ട: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന മുന്നേറ്റ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനത്തിന്റെ ഫ്ളാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
സംസ്ഥാന സര്‍ക്കാർ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഹ്രസ്വവീഡിയോകള്‍ ജനവാസകേന്ദ്രങ്ങളിലും ജംഗ്ഷനുകളിലും പ്രദര്‍ശന വാഹനമെത്തി എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും. ആദ്യ ദിവസം റാന്നി നിയോജകമണ്ഡലത്തില്‍ പ്രദര്‍ശനം നടത്തി. ഇന്ന് അടൂർ, നാളെ ആറന്മുള, 24ന് തിരുവല്ല നിയോജകമണ്ഡലങ്ങളില്‍ പ്രദര്‍ശന വാഹനം പര്യടനം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, സന്തോഷ് എന്‍. നായര്‍, ഉണ്ണിക്കൃഷ്ണന് നായര്‍, ആര്. രാജിമോള്‍, ടി.ബി. റഫീക്ക് എന്നിവര്‍ പങ്കെടുത്തു.