നരേന്ദ്രമോദി സർക്കാർ കോർപറേറ്റുകളുടെ കൈകളിൽ: പഴകുളം മധു
1279397
Monday, March 20, 2023 10:39 PM IST
മൈലപ്ര: നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം തട്ടിപ്പുകാരായ കോർപറേറ്റുകളുടെ കൈകളിലാണെന്നും സാധാരണക്കാരായ ജനങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരക്കാർ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെ തണ്ണിത്തോട് ബ്ലോക്കിലെ മൈലപ്ര പഞ്ചായത്ത് പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ബ്ലോക്ക് കോൺസ് പ്രസിഡന്റ് ആർ.ദേവകുമാർ അധ്യക്ഷത വഹിച്ചു.
പദയാത്രാ ക്യാപ്റ്റൻ മാരായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കു പുറം, മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ഡി.സി.സി ഭാരവാഹികളായ റജി പൂവത്തൂർ, റോജി പോൾ ഡാനിയേൽ, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ്. കോന്നി, പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്ര, ജി. ശ്രീകുമാർ, ബഷീർ ചിറ്റാർ, ഷെമീർ തടത്തിൽ, സണ്ണി കണ്ണംമണ്ണിൽ, ബിജു മണ്ണിലയ്യത്ത്, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.