ചെറുധാന്യ വർഷാചരണം: ശില്പശാല ഇന്നു തിരുവല്ലയിൽ
1279094
Sunday, March 19, 2023 10:23 PM IST
തിരുവല്ല: ലോക ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നബാർഡും സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തയായി സെമിനാറും ശില്പശാലയും പ്രദർശനവും ഇന്നു തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും.
മില്ലറ്റ് മിഷൻ കേരള, വൈഎംസിഎ തിരുവല്ല, കൃഷി വിജ്ഞാനകേന്ദ്രം തെള്ളിയൂർ, കേരളാ ഭഷ്യ സുരക്ഷാ വിഭാഗം, കേരള വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. ചെറുധാന്യ കർഷകർ, കാർഷിക സംഘടനകൾ, കാർഷിക സംരംഭകർ , സ്റ്റാർട്ട് അപ്സ് , സാമൂഹിക സംഘടനകൾ, മൂല്യ വർധിത സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.
കേരള എഫ്പിഒ മധ്യ കേരള ചെയർമാൻ ജോർജ് കുളങ്ങര ശില്പശാല ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിക്കും. നബാർഡ് ചീഫ് റെജി വര്ഗീസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലീം, വൈഎംസിഎ പ്രസിഡന്റ് ഷിബു വർഗീസ്, മില്ലെറ്റ് മിഷൻ ഡയറക്ടർ ശ്രീലത ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലയിൽ വിദഗ്ധരായവർ ക്ലാസുകൾ നയിക്കും.
ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547753228.