മേഖലാ സമ്മേളനം ഇന്ന്
1278637
Saturday, March 18, 2023 10:34 PM IST
തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനു മുന്നോടിയായി എസ്എൻഡിപി യോഗം തിരുവല്ല യൂണിയനിലെ സഹോദരൻ അയ്യപ്പൻ മേഖലാ സമ്മേളനം ഇന്നു രാവിലെ 9.30 മുതൽ ഓതറ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.
തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ ആമുഖപ്രസംഗം നടത്തും.