കെ.കെ. നായർ പ്രതിമക്ക് സംരക്ഷണമൊരുക്കി യൂത്ത് കോൺഗ്രസ്
1265713
Tuesday, February 7, 2023 10:58 PM IST
പത്തനംതിട്ട: ജില്ലയുടെ പിതാവ് കെ.കെ. നായരുടെ അനുസ്മരണത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രതിമയ്ക്കു സംരക്ഷണമൊരുക്കി യൂത്ത് കോൺഗ്രസ്. പ്രതിമയ്ക്കു സമീപത്ത് മേൽപാല നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ തട്ടി സംരക്ഷണ വേലി തകർന്നിരുന്നു. ഇതു പ്രതിമയുടെ നിലനില്പിനെ ബാധിച്ചിരുന്നു.
സംരക്ഷണവേലി പുനഃസ്ഥാപിച്ചും പ്രതിമ കഴുകി വൃത്തിയാക്കിയും പൂച്ചെടികൾ വച്ചുമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. പ്രതിമയുടെ സംരക്ഷണം ഇനിയും ഏറ്റെടുത്ത് ചെയ്യുമെന്നു നേതാക്കൾ പറഞ്ഞു. ശൂചീകരണ പ്രവർത്തനങ്ങൾ നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ നഹാസ് പത്തനംതിട്ട, എം.എ. സിദ്ദിഖ്, വിജയ് ഇന്ദുചൂഢൻ, പി.എം. അമീൻ, ബിബിൻ ബേബി, വിഷ്ണു ആർ. പിള്ള, എം.ആർ. രമേശ്, ജിബിൻ ചിറക്കടവിൽ, പ്രിൻസ് ജയിംസ്, അസ്ലം കെ. അനൂപ്, ജിതിൻ പോൾ എന്നിവർ നേതൃത്വം നൽകി.
ചെറുകൊല്‍പ്പുഴ ഹിന്ദുമത പരിഷത്ത്:
ഹെല്പ് ഡെസക് ആരംഭിച്ചു
അയിരൂർ: ചെറുകോൽപ്പുഴ വിദ്യാധിരാജാ നഗറില്‍ ആരംഭിച്ച ഹിന്ദുമത പരിഷത്തിനോടാനുബന്ധിച്ച് എത്തിച്ചേരുന്ന ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്പ് ഡെസ്കും പ്രവര്‍ത്തനം ആരംഭിച്ചു.
ചെറുകോല്‍പ്പുഴ അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഹെല്പ് ഡസ്ക് എന്നിവയുടെ ഉദ്ഘാടനം അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം സൂസന് ഫിലിപ്പ്, വാര്‍ഡ് മെംബർ കെ.ടി. സുബിന്, ഐടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, അസിസ്റ്റന്റ് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭക ജൂലി പ്രിന്‍സ്, അക്ഷയ പ്രതിനിധി പി.എം. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.