കെപിഎസ്ടിഎ ഉപജില്ലാ സമ്മേളനം
1265705
Tuesday, February 7, 2023 10:56 PM IST
കോന്നി: അധ്യയന വർഷം അവസാനിക്കാറായിട്ടും തസ്തിക നിർണയം പൂർത്തിയാക്കാത്തത് വിദ്യാഭ്യാസ വകുപ്പിലെ കെടുകാര്യസ്ഥതയ്ക്ക് തെളിവെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ലാ സമ്മേളനം.
ജൂലൈയിൽ പൂർത്തിയാകേണ്ട നടപടി അനന്തമായി നീളുന്നതിനാൽ സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകർക്കാണ് വേതനം മുടങ്ങിയിരിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് ഡാനിഷ് പി. ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമിൻ പടിയറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കമാർ, സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ്, ജില്ലാ പ്രസിഡന്റ് എസ്. പ്രേം, സെക്രട്ടറി വി.ജി. കിഷോർ, ആർ. ജ്യോതിഷ്, ഫ്രെഡി ഉമ്മൻ, മാത്യുസൺ പി. തോമസ്, രജിത ആർ. നായർ, ലതാ ഫിലിപ്പ്, രഞ്ചിനി ശ്യാം എന്നിവർ പ്രസംഗിച്ചു.
ഉപജില്ലാ ഭാരവാഹികളായി ഡാനിഷ് പി. ജോൺ - പ്രസിഡന്റ്, ടോമിൻ പടിയറ - സെക്രട്ടറി, രഞ്ജിനി ശ്യാം - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.