വലയിറക്കി മാർത്തോമ്മ മെത്രാപ്പോലീത്ത, പുലാത്തീൻ വളപ്പിൽ മത്സ്യകൃഷി വിളവെടുപ്പ്
1265435
Monday, February 6, 2023 10:59 PM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സഭാധ്യക്ഷന്റെ താമസസ്ഥലമായ തിരുവല്ല പുലാത്തിനു സമീപം എസ്സിഎസ് കാമ്പസിൽ മത്സ്യകൃഷി വിളവെടുപ്പ്.
ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ പ്രത്യേക താത്പര്യത്തിലാണ് കാന്പസിൽ മത്സ്യകൃഷിയും ആരംഭിച്ചത്. ഗിഫ്ട് തിലാപ്പിയ മത്സ്യകൃഷിയാണുള്ളത്. ആയിരത്തിൽപരം ചിത്രാലട തിലാപ്പിയ മീനുകളെ വളർത്തുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെയും തിരുവല്ല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മത്സ്യകൃഷി വിളവെടുപ്പ് തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു. കേരള ഫിഷറീസ് വകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടർ പി. ശ്രീകുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശില്പ പ്രദീപ്, ഫിഷറീസ് ഓഫീസർ റോഷ്ന കരീം, അക്വാ കൾച്ചർ പ്രൊമോട്ടർ ഉഷാകുമാരി, എം ആൻഡ് എം അക്വാ ഫാം ഡവലപ്പേഴ്സ് ഡയറക്ടർ രാജൻ സാമുവേൽ, മെത്രാപ്പോലീത്തൻ സെക്രട്ടറി റവ കെ. ഇ. ഗീവർഗീസ്, ചാപ്ലയിൻ റവ. ബ്ലസൻ ഫിലിപ്പ് തോമസ്, കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർ റവ. ഷൈൻ എൻ ജേക്കബ്, ഡിഎസ്എംസി ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ്, വിക്ടർ ടി. തോമസ് തുടങ്ങിയവർ പങ്കെടുത്തു. മത്സ്യകൃഷിക്ക് പുറമേ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പുലാത്തീനു സമീപം പച്ചക്കറിത്തോട്ടവും ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പടെ വിവിധ ഇനം കായ്ഫലച്ചെടികളും വൃക്ഷങ്ങളും സംരക്ഷിക്കപ്പെടുന്നു.