എൻജിഒ സംഘ് പ്രകടനം നടത്തി
1264845
Saturday, February 4, 2023 10:40 PM IST
പത്തനംതിട്ട: ബജറ്റ് പ്രഖ്യാപനത്തിൽ ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച ഇടത് സർക്കാർ നടപടിക്കെതിരേ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എൻജിഒ സംഘ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനംസംസ്ഥാന സമിതി അംഗം പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ്, ജില്ലാ ട്രഷറർ എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് കളക്ടറേറ്റ് ധർണ നാളെ
പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ വൈകുന്നേരം കളക്ടറേറ്റ് ധർണ നടത്തും. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസിന്റെ അധ്യക്ഷതയിൽ പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം ധർണ ഉദ്ഘാടനം ചെയ്യും.
പൗരസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു
പത്തനംതിട്ട: വാർഷിക പൊതുയോഗം രക്ഷാധികാരി ഡോ. കുര്യൻ വി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിൽ കഴിഞ്ഞയിടെയുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ അഗ്നിശമനസേന ജീവനക്കാരായ രമേഷ് കുമാർ, സതീഷ് കുമാർ എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പുതിയ ഭാരവാഹികളായി ഡോ. കുര്യൻ വി. അലക്സാണ്ടർ - രക്ഷാധികാരി, പി. രാമചന്ദ്രൻ നായർ - പ്രസിഡന്റ്, ജി. വിദ്യാസാഗർ - ജനറൽ സെക്രട്ടറി, ബേബിക്കുട്ടി ഡാനിയേൽ, ജോൺ ടി. സാം, കെ.എം. ജോൺ - വൈസ് പ്രസിഡന്റുമാർ, മാമ്മൻ പാപ്പി അടിനേത്ത്, എം.ജി. ഗീതമ്മ, ജോർജ് വർഗീസ് - ജോയിന്റ് സെക്രട്ടറിമാർ, കെ.പി. തങ്കച്ചൻ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.