കല്ലൂപ്പാറ ഓർത്തഡോക്സ് കൺവൻഷൻ നാളെമുതൽ
1264564
Friday, February 3, 2023 11:07 PM IST
കല്ലൂപ്പാറ: 80-ാമത് കല്ലൂപ്പാറ ഓർത്തഡോക്സ് കൺവൻഷൻ നാളെ മുതൽ 12 വരെ മണിമലയാറിന്റെ തീരത്ത് കോയിത്തോട്ട് കൺവൻഷൻ നഗറിൽ നടക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൺവൻഷൻ നഗറിലേക്ക് സൺഡേസ്കൂൾ കുട്ടികളുടെ റാലി, 3.30ന് കൺവൻഷൻ ഉദ്ഘാടനം സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും.
ആറു മുതൽ 12 വരെ 6.30ന് ഗാനശുശ്രൂഷ, രാത്രി ഏഴിന് പ്രസംഗം. വിവിധ ദിവസങ്ങളിൽ ഫാ. ജോൺ റ്റി. വർഗീസ്, കുളക്കട, റവ.ഡോ. നൈനാൻ വി. ജോർജ്, ഫാ. പി.എ. ഫിലിപ്പ്, പുതുപ്പള്ളി, ഫാ. മോഹൻ ജോസഫ്, ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഫാ.ഡോ. വർഗീസ് വർഗീസ് മീനടം എന്നിവർ പ്രസംഗിക്കും. പത്തിനു രാവിലെ ധ്യാനത്തിന് ഫാ. അലക്സ് ജോൺ (കരുവാറ്റ) നേതൃത്വം നൽകും. 12ന് രാവിലെ എട്ടിന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. സമാപനയോഗത്തിൽ മെത്രാപ്പോലീത്ത സന്ദേശം നൽകും.
ചുങ്കപ്പാറ ഐക്യ ക്രിസ്തീയ കൺവൻഷൻ
ഇന്നു സമാപിക്കും
ചുങ്കപ്പാറ: പതിനാലാമത് ചുങ്കപ്പാറ - പെരുമ്പെട്ടി ഐക്യ ക്രിസ്തിയ കൺവൻഷൻ ഇന്നു സമാപിക്കും. ക്രിസ്തുരാജ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്നുവരുന്ന സമാപനദിനമായ ഇന്നു വൈകുന്നേരം 6.30ന് വചനശുശ്രൂഷയ്ക്ക് കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സിറിയക് കോട്ടയിൽ നേതൃത്വം നൽകും.
റവ. വർഗീസ് കെ. മാത്യു, ഫാ. തോമസ് തൈയ്ക്കാട്ട്, ഫാ. സേവ്യർ ചെറുനെല്ലടിയിൽ, ഫാ. വിൽസൺ മാത്യൂസ് തെക്കിനേത്ത്, റവ. രാജു പി. ജോർജ്, ഫാ. ജേക്കബ് നടുവിലേക്കളം, റവ. യേശുദാസ് പി. ജോർജ്, ഫാ. ജോസഫ് കുന്നുപറമ്പിൽ എന്നീ വൈദികരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കൺവൻഷൻ ക്രമീകരണങ്ങൾ നിർവഹിച്ചത്.