ജനശ്രീ മിഷൻ വാർഷികം
1264257
Thursday, February 2, 2023 10:27 PM IST
പത്തനംതിട്ട: ആവശ്യവും അന്തരവും തമ്മിൽ ഗാന്ധിജിയുടെ പഠിപ്പിക്കലുകളെ ഉൾക്കൊള്ളാൻ ഇപ്പോഴും സമൂഹം തയാറായിട്ടില്ലെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ജനശ്രീ മിഷൻ 16-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ജയശ്രീ ജ്യോതി പ്രസാദ്, ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് അഭിജിത്ത് അമൽരാജ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കാട്ടൂർ അബ്ദുൾ സലാം, ലീലാ രാജൻ, സൂസൻ മാത്യു, മുണ്ടപ്പള്ളി സുഭാഷ്, മോഹനൻപിള്ള, രാജു കെ. ഫിലിപ്പ്, രഞ്ജിനി സുനിൽ, പ്രകാശ് പി. മാത്യു, രജനി പ്രദീപ്, നസീർ എ. റസാക്ക്, എം.സി. ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.