രസതന്ത്രം ദ്വിദിന ദേശീയ സെമിനാർ
1263942
Wednesday, February 1, 2023 10:16 PM IST
പത്തനംതിട്ട: എറണാകുളം സെന്റ് ആൽബർട്ട്, പത്തനംതിട്ട കാതോലിക്കേറ്റ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജുകളിലെ രസതന്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയും സെന്റ് ആൽബെർട്ട് കോളജിൽ ദ്വിദിന ദേശീയ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ജെ.എൻ. മൂർത്തി സെമിനാർ ഉദ്ഘാടനം ചെയ്യും. "ഇന്നവേറ്റീവ് കെമിക്കൽ ടെക്നിക്സ് ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്മെന്റ്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ ഡോ. ജെ.എൻ. മൂർത്തി, ഡോ. ടി.പി. സജീവൻ, ഡോ. ടി.ആർ. സത്യകീർത്തി എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ കോളജുകളിൽ നിന്നു ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗവേഷകർ അറുപതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഡോ. സുനില്‍ ജേക്കബ്, ഡോ. രാജേഷ് കുഞ്ഞന്‍ പിള്ള, ഡോ. വിജയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.