റാന്നി കാത്തലിക് കണ്വന്ഷന് സമാപിച്ചു
1263054
Sunday, January 29, 2023 10:24 PM IST
റാന്നി: ജീവിതത്തിന്റെ അടിസ്ഥാനം വിശുദ്ധിയില്‍ ഊന്നിയുള്ളതാകണമെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍. റാന്നി സെന്റ് മേരീസ് സ്കൂളിലെ പോപ്പ് ബനഡിക്ട് പതിനാറാമന്‍ നഗറില്‍ നടന്നുവന്ന റാന്നി കാത്തലിക് കണ്‍വന്‍ഷനില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശദ്ധിയോടെയുള്ള സ്നേഹത്തിന്റെയും കരുണയുടെയും ആര്‍ദ്രതയുടെയും ധീരതയുടെയും കുടുംബജീവിതമാണ് വിശ്വാസികള്‍ നയിക്കേണ്ടതെന്ന് ബിഷപ് പറഞ്ഞു.
കണ്‍വന്‍ഷന്റെ സമാപനദിവസമായ ഇന്നലെ രാവിലെ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കണ്‍വന്‍ഷനില്‍ അദ്ദേഹം സമാപന സന്ദേശവും നല്കി. സത്യത്തിലും നീതിയിലും ഉറച്ചുകൊണ്ട് സമൂഹത്തില്‍ ക്രിസ്തുവിനു സാക്ഷികളാകണമെന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ യോഗത്തില്‍ ആധരിച്ചു.
വൈദികജില്ലാ വികാരി ഫാ. ഷാജി ബഹനാന് ചെറുപാലത്തില്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്റെ അറുപതാം വര്‍ഷത്തിലെ കര്‍മപദ്ധതികള്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ബൈജു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി ജെയ്സണ്‍ ചിറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.