കേന്ദ്രമന്ത്രി ജോൺ ബർള മാക്കാംകുന്ന് കത്തീഡ്രൽ സന്ദർശിച്ചു
1262759
Saturday, January 28, 2023 10:29 PM IST
പത്തനംതിട്ട: മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ നഗറായ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കത്തീഡ്രലിലെത്തിയ കേന്ദ്രമന്ത്രിയെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ്, സഹായ മെത്രാപ്പൊലീത്ത ഡോ. എബ്രഹാം മാർ സെറാഫിം, ആന്റോ ആന്റണി എംപി, ഇടവക വികാരി ഫാ. ഗബ്രിയേൽ ജോസഫ്, സഹവികാരി ഫാ. കോശി വി. വർഗീസ്, കൺവൻഷൻ ജനറൽ കൺവീനർ ഡോ. തോമസ് ജോൺ മാമ്പറ, ജോയിന്റ് ജനറൽ കൺവീനർ ഷിജു തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുമ്പമൺ ഭദ്രാസനത്തിലെ ഭവനങ്ങൾ കേന്ദ്രീകരിച്ചു ഭദ്രാസനം നടത്തിയ സാമ്പത്തിക സാമൂഹിക സർവേ റിപ്പോർട്ട് മെത്രാപ്പോലീത്ത മന്ത്രിക്കു കൈമാറി.