ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി
1262472
Friday, January 27, 2023 10:31 PM IST
പത്തനംതിട്ട: ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജ് ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.
എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരുന്നു പരേഡ് കമാൻഡർ.
പരേഡില്‍ ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ റ്റി. മോഹനന്‍പിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണ്‍, സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പോലീസ് പ്ലാറ്റൂണ്‍, അടൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ധന്യ നയിച്ച വനിതാ പോലീസ് പ്ലാറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണ്‍, എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയര്‍ഫോഴ്സ് പ്ലാറ്റൂണ്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷിജു എസ്.വി. നായര്‍ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവ അണിനിരന്നു.
സ്കൂൾ ബാൻഡുസെറ്റുകൾ, എൻസിസി, എസ്പിസി, സ്കൗട്ട്സ്, ഗൈഡ്സ്, റെഡ്ക്രോസ് വിഭാഗങ്ങളും പരേഡിൽ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയവർക്ക് പുരസ്കാരങ്ങളും നൽകി.