കൈ​പ്പ​ട്ടൂ​ര്‍ വാ​ഹ​നാ​പ​ക​ടം; റോ​ഡ് സു​ര​ക്ഷ കൗ​ൺ​സി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തും
Friday, January 27, 2023 10:31 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ റോ​ഡി​ല്‍ കൈ​പ്പ​ട്ടൂ​രി​ല്‍ കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ച​ര്‍ ലോ​റി സ്വ​കാ​ര്യ ബ​സി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ജി​ല്ലാ റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ അ​ടി​യ​ന്ത​ര സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​ര്‍​ടി​ഒ​യ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട ന​ട​ന്ന സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ലി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം സു​ര​ക്ഷ​യ്ക്കു​വേ​ണ്ട തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രെ ക​ള​ക്ട​റും ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​താ കു​മാ​രി​യും സ​ന്ദ​ര്‍​ശി​ച്ചു.