പ്രകൃതികൃഷി പരിശീലനം തിരുവല്ലയിൽ
1261856
Tuesday, January 24, 2023 10:39 PM IST
തിരുവല്ല: കേന്ദ്ര സര്ക്കാരിന്റെ പ്രകൃതി കൃഷി പദ്ധതിയോടുനിബന്ധിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് - പുളിക്കീഴ് ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തില് തിരുവല്ല മഞ്ഞാടി മാമ്മന് മത്തായി നഗര് ഹാളില് ആരംഭിച്ച 'പ്രകൃതികൃഷി പരിശീലന പരിപാടി തിരുവല്ല നഗരസഭാധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും നീളം കൂടിയ ചേമ്പ് ഇല ഉല്പാദിപ്പിച്ച് ഗിന്നസ് റിക്കോഡ് കരസ്ഥമാക്കിയ റാന്നി പുല്ലൂപ്രം കടക്കേത്ത് റെജി ജോസഫിനെയും പ്രകൃതി കൃഷി പ്രചാരകനായ ഓമനകുമാറിനെയും ചടങ്ങില് സംസ്ഥാന വനിതാ കമ്മീഷനംഗം എലിസബത്ത് മാമ്മന് മത്തായി ആദരിച്ചു.
തിരുവല്ല നഗരസഭ വൈസ് ചെയര്മാന് ജോസ് പഴയിടം വഹിച്ചു.
പ്രകൃതി കൃഷി പദ്ധതിയുടെ വിശദീകരണം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്ട്ട്, കൃഷി ഡെപ്യൂട്ടി ഡയറക്ടര് വി. ജെ. റെജി എന്നിവര് നിര്വഹിച്ചു.
പ്രകൃതി കൃഷി വീഡിയോ പ്രകാശനം കാര്ഡ് ഡയറക്ടര് റവ. മോന്സി വര്ഗീസ് നിര്വഹിച്ചു. കാര്ഷിക മേളയും, പ്രദര്ശനവുംഇന്നു സമാപിക്കും.
നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സാറാമ്മ ഫ്രാന്സിസ്, ഷീജ കരിമ്പിന്കാല, കൃഷി അസിസ്റ്റന്റ് ഡയറക്ടര് ജാനറ്റ് ഡാനിയേല്, മാമ്മന് മത്തായി നഗര് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ദീപക് മാമ്മന് മത്തായി എന്നിവര് പങ്കെടുത്തു.