സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉദ്ഘാടനം ചെയ്ത് വിദ്യാർഥിനികൾ
1261852
Tuesday, January 24, 2023 10:39 PM IST
കോന്നി: ദേശീയ ബാലികാദിനത്തിൽ സ്ത്രീ സൗഹൃദ ടോയ് ലറ്റുകൾ ഉദ്ഘാടനം ചെയ്ത് സ്കൂൾ വിദ്യാർഥിനികൾ. മലയാലപ്പുഴ ജെഎംപിഎച്ച്എസ്എസിലും, തേക്കുതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും നിർമിച്ച സ്ത്രീ സൗഹൃദ ടോയ്ലറ്റുകളാണ് സ്കൂൾ വിദ്യാർഥിനികൾ ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു സ്കൂളുകളിലും ടോയ്ലറ്റുകൾ നിർമിച്ചത്. ഉദ്ഘാടകനായി ജില്ലാ പഞ്ചായത്തംഗത്തെ തീരുമാനിച്ചിരുന്നെങ്കിലും ബാലികാദിനമെന്ന നിലയിൽ കുട്ടികൾ തന്നെ ഉദ്ഘാടകരാകുകയായിരുന്നു.
മലയാലപ്പുഴ ജെഎംപിഎച്ച്എസ്എസിൽ ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ എസ്. ദേവനന്ദയും സംസ്ഥാനതല ഹോക്കി മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച ദേവിപ്രിയയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
തേക്കുതോട്ടിലെ ഉദ്ഘാടനം സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് ആയ അഞ്ജിമ രാജും, ഫാത്തിമ റഹ്മാനും ചേർന്നാണ് നിർവഹിച്ചത്.
മലയാലപ്പുഴയിൽ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.ഷാജിയും, തേക്കുതോട്ടിൽ പിറ്റിഎ പ്രസിഡന്റ് പി.ടി. സുഭാഷും അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി മുഖ്യ പ്രഭാഷണം നടത്തി.
ക്ലാസ് നടത്തി
റാന്നി: സമൂഹത്തിന് പെൺകുട്ടികളോടുള്ള നിഷേധാത്മക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തുപകരുക, കുട്ടികൾക്കിടയിൽ