ളാക്കൂർ റോഡ് അഴിമതി: കോൺഗ്രസ് ധർണ നടത്തി
1261449
Tuesday, January 24, 2023 12:34 AM IST
പൂങ്കാവ്: കുന്പഴ - ളാക്കൂർ - കോന്നി പിഡബ്ല്യുഡി റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കാവ് പള്ളി ജംഗ്ഷനിൽ ധർണ നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ ഉള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും ളാക്കൂർ - കോന്നി റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിലെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് പൊതുമരാമത്ത് വകുപ്പ് അവസാനിപ്പിക്കണമെന്നും റോബിൻ പീറ്റർ ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി എം.വി. ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോബിൻ മോൻസി, ബിജു വട്ടക്കുളഞ്ഞി, രമാദേവി, രാജു കണ്ണങ്കര, അന്നമ്മ ഫിലിപ്പ്, പി. കെ. ഉത്തമൻ, ജഗൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു.