പ്രതിഷേധ പ്രകടനവും യോഗവും നടത്തി
1246919
Thursday, December 8, 2022 11:08 PM IST
പെരുനാട്: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള റാന്നി മേഖല കമ്മിറ്റിയംഗം ജ്യോതിമോനെ സാമൂഹ്യവിരുദ്ധർ മർദിച്ചതിൽ പ്രതിഷേധിച്ച് പെരുനാട് മഠത്തുംമൂഴിയിൽ പ്രകടനവും യോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് തന്പി നാഷണൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസർ കെ.എ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് പി.എച്ച്. ഇക്ബാൽ, ജില്ലാ സെക്രട്ടറി ബി. പ്രേംജിത് തുടങ്ങിയവർ പ്രസംഗിച്ചു.