വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍
1245740
Sunday, December 4, 2022 10:46 PM IST
ആറന്മുള: ലോക പൈതൃക കണ്വന്ഷന് നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനര്‍ ആറന്മുളയില് നടത്തി.
ആറന്മുളയുടെ തനത് സാംസ്കാരിക പെരുമയെ അടയാളപ്പെടുത്തുന്ന ആറന്മുള പള്ളിയോടങ്ങള്‍, വള്ളസദ്യ, ലോഹ കണ്ണാടി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.
സെമിനാറില്‍ ഐജിഎന്‍സിഎ മൗസം പദ്ധതി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, വാസ്തുവിദ്യാഗുരുകുലം ഡയറക്ടര്‍ ടി.ആര്. സദാശിവന് നായര്‍, കെ.പി. ശ്രീരംഗനാഥന്, പ്രഫ. ഉണ്ണികൃഷ്ണന് നായര്‍, വിശ്വബ്രാഹ്മണ മെറ്റല്‍ മിറര്‍ സംഘം സെക്രട്ടറി രാജേഷ് മുരുകന് തുടങ്ങിയവർ പ്രസംഗിച്ചു.