ബന്ധുവീട്ടിൽ ചടങ്ങിനെത്തിയ വിദ്യാർഥി കുളിക്കുന്നതിനിടെ തോട്ടിൽ വീണ് മരിച്ചു
1245731
Sunday, December 4, 2022 10:42 PM IST
അമ്പലപ്പുഴ: ബന്ധുവീട്ടിൽ ചടങ്ങിനെത്തിയ വിദ്യാർഥി കുളിക്കുന്നതിനിടെ തോട്ടിൽ വീണ് മരിച്ചു. തിരുവല്ല ഇരവിപേരൂർ മേലെയിൽ സുരേഷ് - ബിന്ദു ദമ്പതികളുടെ മകൻ സൂരജാ(17)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
കുന്നുമ്മ തണ്ടപ്രയിൽ ബന്ധു മംഗളാനന്ദന്റെ കളത്തിലെ ഭവനത്തിൽ ചടങ്ങിനെത്തിയതായിരുന്നു സൂരജ്. ഇതിനുശേഷം വീടിന് സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തകഴി ഫയർഫോഴ്സ് സംഘവുമെത്തി സൂരജിനെ സാഹസികമായി കരക്കെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ. പ്ലസ് ടു വിദ്യാർഥിയാണ്.
ജവഹര്‍ ബാല്‍മഞ്ച് കുട്ടിക്കൂട്ടം
പത്തനംതിട്ട: പഠനത്തിനൊപ്പം മാനസികോല്ലാസത്തിനും സംവാദങ്ങള്‍ക്കുമുള്ള അവസരം ലഭ്യമാകുമ്പോള്‍ സര്‍ഗവാസനകളും, പഠനമികവുമുള്ള പ്രതിഭകളായി വദ്യാര്‍ഥി സമൂഹം മാറ്റപ്പെടുമെന്ന് ആന്റോ ആന്റണി എംപി. ജവഹര്‍ ബാല്‍മഞ്ച് ജില്ലാ ക്യാമ്പ് കുട്ടികൂട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജയശ്രീ ജ്യോതിപ്രസാദിനെ സംസ്ഥാന ചെയര്മാന് ആനന്ദ് കണ്ണശ പുരസ്കാരം നല്കി ആദരിച്ചു.
ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, യുഡിഎഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്, എ. സുരേഷ് കുമാര്‍, വി.എം. സദാശിവന് പിള്ള, റോജി പോള്‍ ദാനിയേല്‍, മുഹമ്മദ് സാദിഖ്, ജോസ് പനച്ചക്കല്‍, കെ.ജി. റെജി, റെനീസ് മുഹമ്മദ്, ഗീതാദേവി, ബിന്‍സി റ്റിറ്റോ, ഷിയാസ് എഴുമറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.