ലോക ഭിന്നശേഷിദിനാചരണം നാളെ തിരുവല്ലയില്‍
1245728
Sunday, December 4, 2022 10:42 PM IST
തിരുവല്ല: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പതിമൂന്നോളം സ്പെഷല്‍ സ്കൂളുകളിലെ കുട്ടികളെയും രക്ഷകര്ത്താക്കളഎയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് "ഒപ്പം 2022' എന്ന പേരില്‍ സ്നേഹസംഗമം നാളെ തിരുവല്ലയില്‍ നടക്കും.
രാവിലെ 9.30ന് കുരിശുകവലയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശിര്‍വദിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര മാര്‍ ക്രിസോസ്റ്റം നഗറില്‍ എത്തുന്നതിനേ തുടര്‍ന്നുള്ള സ്നേഹസംഗമം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ശാന്തമ്മ വര്‍ഗീസ് ഭദ്രദീപം തെളിക്കും. സബ് കളക്ടര്‍ ശ്വേതാ നാഗര്‍കോട്ടി മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും മതമേലധ്യക്ഷരും പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ടിനു സമാപനസമ്മേളനവും സമ്മാനദാനവും.