പദ്ധതികളുടെ പൂർത്തീകരണത്തിന് തീവ്രയജ്ഞം
1244574
Wednesday, November 30, 2022 11:02 PM IST
പത്തനംതിട്ട: തീവ്രയജ്ഞ പരിപാടിയിലൂടെ ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി വിനിയോഗത്തില്‍ ജില്ല പിന്നിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പൂര്‍ണ ശുചിത്വപദ്ധതി വിജയിപ്പിക്കുന്നതില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സജീവമായി ഇടപെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.