പൈപ്പ് പൊട്ടല്‍ പരിഹരിക്കണം; താലൂക്ക് വികസന സമിതി
1226985
Sunday, October 2, 2022 11:08 PM IST
പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള പൈപ്പ് ലൈന്‍ പൊട്ടി കുടിവെളളം നഷ്ടമാകുന്നുവെന്നും അധികൃതര്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ വീട്ടുടമസ്ഥരുടെ കൈവശം ഇവരെക്കുറിച്ചുളള വ്യക്തമായ രേഖകള്‍ ഉണ്ടാകണം. ഇതു ബന്ധപ്പെട്ട അധികാരികള്‍ എല്ലാ മാസവും പരിശോധന നടത്തണം.
തെരുവുനായശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കന്നുകാലിചന്ത പുനഃസ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
പത്തനംതിട്ട ടൗണില്‍ അബാന്‍ ജംഗ്ഷന് സമീപം നോ പാര്‍ക്കിംഗ് എന്നെഴുതിയിട്ടും ബസുകള്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കുന്നത് ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
റോഡ് സൈഡിലെ ഓടകള്‍ നികത്തി സ്വകാര്യവ്യക്തികള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കി ഓടകൾ വൃത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷത വഹിച്ചു.