അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം ഇന്നാരംഭിക്കും
1226578
Saturday, October 1, 2022 10:56 PM IST
ചങ്ങനാശേരി: അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം ഇന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ഇന്നു വൈകുന്നേരം ആറിന് സായാഹ്ന പ്രാര്‍ഥനയോടെ മഹായോഗം ആരംഭിക്കും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നതാണ് ഈ മഹായോഗത്തിന്റെ പൊതുവിഷയം. അതിരൂപതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയില്‍ വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്ന ഇരുന്നൂറോളം പേര് പങ്കെടുക്കും.