ലഹരിക്കെതിരേ ഏകമനസോടെ പൊരുതണം: ഡെപ്യൂട്ടി സ്പീക്കര്‍
1226321
Friday, September 30, 2022 10:50 PM IST
അടൂർ: ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ഏകമനസോടെ മുന്നേറണമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ലഹരിമുക്ത കാമ്പയിനിന്റെ ഭാഗമായ അധ്യാപക പരിശീലനം അടൂർ ഉപജില്ലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍ ബിആര്‍സിയില്‍ നടന്ന പരിശീലനത്തില്‍ സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്കി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷത വഹിച്ചു.
സ്മിത എം.നാഥ്, ജോസ് കളീക്കല്‍, സീമദാസ്, കെ. സുധ, കെ.ആര്. ജയകുമാര്‍, എസ്. ദിലീപ്കുമാര്, ടി. സൗദാമിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വലിയതോടിന്റെ നവീകരണത്തിനു
നടപടി വേണം; നിവേദനം നൽകി
അടൂർ: നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന വലിയതോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്- എം നിയോജക മണ്ഡലം പ്രസിഡന്റ് സാജു മിഖായേൽ, മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
വലിയതോട് നവീകരണത്തിന് എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടും സാങ്കേതികാനുമതി വൈകുകയാണ്. സാങ്കേതിക തടസങ്ങൾ നീക്കി വലിയതോട് ആഴംകൂട്ടി പുനരുദ്ധാരണ പ്രവർത്തങ്ങൾ ഉടൻ ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സാജു മിഖായേൽ അറിയിച്ചു.
വികസന സമിതി യോഗം ഇന്ന്
കോന്നി: താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിനു രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്നു തഹസില്‍ദാര്‍ അറിയിച്ചു.