വേണ്ടതു പുതിയ പദ്ധതികൾ
1225516
Wednesday, September 28, 2022 10:08 PM IST
വെള്ളച്ചാട്ടം സജീവമാക്കാൻ പദ്ധതികൾ തയാറാക്കുമെന്നു ജലവൈദ്യുത പദ്ധതി ഉദ്ഘാടന വേളയിൽ അന്നത്തെ മന്ത്രി എം.എം. മണി ഉറപ്പു നൽകിയിരുന്നു. പവർ ഹൗസിൽ ഉത്പാദനശേഷമുള്ള വെള്ളം തിരികെ എത്തിക്കുന്നതിനെക്കുറിച്ചാണ് മന്ത്രി പറഞ്ഞത്.
എന്നാൽ, ഇതിനു സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അധികൃതർ പറയുന്നു. മഴക്കാലത്തു മാത്രം വെള്ളച്ചാട്ടവും അല്ലാത്തപ്പോൾ എത്തുന്ന സഞ്ചാരികൾക്കു കാടിന്റെ മനോഹാരിത ആസ്വദിക്കാനുള്ള പദ്ധതിയും മുന്നോട്ടുവച്ചിരുന്നു. ഇതിനായി ഇരുകരകളെയും ബന്ധിപ്പിച്ചു നദിക്കു കുറുകെ റോപ് വേ നിർദേശിക്കപ്പെട്ടിരുന്നു.
പെരുന്തേനരുവിയുടെ മറുകരകൾ പോലും കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന സ്ഥലമാണ്. കാട്ടാനക്കൂട്ടങ്ങളെ പലപ്പോഴും ഈ മേഖലയിൽ കാണാം. ഇതെല്ലാം ഉൾപ്പെടുത്തി വിപുലമായ പദ്ധതിയാണ് പെരുന്തേനരുവിക്ക് ആവശ്യം.